A simple and yummy snack for evening tea.
Sambar Cheera grows very well in shade even though it grows in sunlight. Pluck the leaves, wash and clean it. Spread on a kitchen tissue to absorb the moisture.
Chenna dal powder, little rice flour, add chilli, turmeric, hing as your taste and like. Salt to taste.
Coconut oil required to deep fry.
Heat the oil, dip each leaf in the batter and fry both the sides till golden brown. Serve hot to enjoy the crispness.
കോവിഡ് കാലത്തെ പരീക്ഷണം👍👍
എളുപ്പത്തിലൊരു ചായപലഹാരം
സാമ്പാര്ചീര കൊണ്ടൊരു ബജി
സ്വന്തം കൃഷിയിടത്തിലെതാകുമ്പം ഇരട്ടി മധുരം അല്ല രുചി.
വൈകുന്നേരം ചായക്ക് 👌👌
ഞാനാദ്യമായി ഉണ്ടാക്കുന്നതാണ്. നല്ലതായതുകൊണ്ട് പാചകവിധി കുറിക്കട്ടെ
സാമ്പാര് ചീരയുടെ ഔഷധമേന്മ ചീരയോളം തന്നെ. ധാതുലവണം വിറ്റാമിന് കലവറ. വീട്ടിലെ വിളവായതിനാല് പുതിയതും വിഷരഹിതവും. സാമ്പാര്, പലതരം തോരനും, ചീരയും ഉള്ളിയും അരിഞ്ഞ് ബജിയും ഉണ്ടാക്കാറുണ്ട്. പണിയല്പം കുറയും.
പുതുരുചിക്കും പുതിയൊരു പാചകകുറിപ്പിനുമായി ഇതാ ഇത്പോലെ ❤️
സാമ്പാര് ചീര, ഇലകള് കഴുകി, വെള്ളം വലിയിക്കുക.
ബജി മാവ് തയ്യാറാക്കാനായി
കടലമാവ് അര കപ്പ്, പുട്ട് പൊടി 1 tbsp., മുളക്, മഞ്ഞള്, കായം, ഉപ്പ് പൊടി ആവശ്യത്തിന് ചേര്ത്ത്, ഇടത്തരം കട്ടിയില് കുഴച്ച് മാവാക്കി വക്കുക.
വെളിച്ചെണ്ണ ചൂടാക്കി, ചീരയില മാവില് മുക്കി ഇരുപുറവും സ്വര്ണ്ണ വര്ണ്ണത്തില് വറുത്ത് കോരുക. ചുക്ക് കാപ്പി തയ്യാറാക്കി ചൂടോടെ കറുമുറ കറുമുറാ കഴിക്കാനെന്താ രസം❤️
No comments:
Post a Comment