Broken wheat Pancake (നുറുക്ക് ഗോതമ്പ് പാലപ്പം)
നുറുക്ക് ഗോതമ്പ് 2 കപ്പ്, കഴുകി 3 മണിക്കൂർ കുതിർത്ത്, പുളിപ്പിച്ച നാളീകേരവെള്ളം, 1/2 കപ്പ് നാളീകേരം ചേർത്ത് മിക്സിയിൽ അരച്ച് വയ്ക്കുക. നാല് മണിക്കൂർ ശേഷം പാകത്തിന് ഉപ്പ് ചേർത്ത് അപ്പച്ചട്ടി ചൂടാക്കി ഓരോ തവി മാവ് ഒഴിച്ച് ചട്ടി ചുറ്റിച്ച് അടച്ച് വച്ച് ചുട്ടെടുക്കാം.
കരിമീൻ വറുക്കാൻ
കരിമീൻ ചെത്തി വൃത്തിയാക്കി, ഉപ്പും വാളൻപുളിയും ചേർത്ത് കഴുകി, വെള്ളം വാലാൻ വയ്ക്കുക. തുടർന്ന്, മുളക്പൊടി, കുരുമുളക് പൊടി, മല്ലിപ്പൊടി, വെളുത്തുള്ളി ഇഞ്ചിപേസ്റ്റ്, നാരംഗാനീര്, പാകത്തിന് ഉപ്പ് ചേർത്ത് ചാലിച്ച് മീനിൽ പുരട്ടി 2 മണിക്കൂർ വച്ചശേഷം ഒരു നോൺസ്റ്റിക്ക് പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇരുപുറവും പൊരിച്ചെടുക്കുക.
മസാല തയ്യാറാക്കാൻ
സവാള, പച്ചമുളക്, കറിവേപ്പില ആവശ്യത്തിന് മീൻ വറുത്ത പാനിൽ പാകത്തിന് ഉപ്പ് ചേർത്ത് വാട്ടിയെടുക്കുക.
മേമ്പൊടിക്ക് ചില്ലി & സോയസോസ് (optional)
അത്താഴത്തിനാണ് തയ്യാറാക്കിയത്. സൂപ്പറായി!!!
No comments:
Post a Comment